Thursday, April 28, 2011

ഫാബ്രിക് പെയിന്റിംഗ് ( Fabric Painting )


 ജനുവരി ആദ്യം ഒരു ബസ്സില്‍ നടന്ന ചര്‍ച്ചയില്‍ ആണ് ഫാബ്രിക് പെയിന്റിംഗ്  ഉപ വിഷയം ആയി കയറി വന്നത് , റോസ്  ,വല്യമ്മായി ,   രേഷ്മി എന്നിവര്‍ ആയിരുന്നു പെയിന്റിംഗ് പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞത് എന്ന് ഓര്‍ക്കുന്നു . അവര്‍ക്ക് വേണ്ടി  (വൈകിയതില്‍ ക്ഷമ ചോദിച്ച് കൊണ്ട്   ) ഞാന്‍ പെയിന്റ് ചെയ്യുന്ന രീതി ഒന്ന് വിശദീകരിക്കാന്‍ ശ്രമിക്കട്ടെ .

ആവശ്യം ഉള്ള സാമഗ്രികള്‍

1   നല്ല ക്ഷമ വേണം , പിന്നെ സമയവും
2   കോട്ടന്‍ ക്ലോത് , കോയല്‍ കോട്ടന്‍ ആയാലും മതി
3  ഫാബ്രിക് പെയിന്റ് / പേള്‍ പെയിന്റ് ആയാലും മതി
4  ബ്രഷ്   (അധികം തിക്ക് ആവരുത് എന്നാല്‍ തീരെ ലോലവും ആവരുത്  )
5  ഡിസൈന്‍    , കാര്‍ബണ്‍ പേപ്പര്‍ , പെന്‍സില്‍  (  ഡിസൈന്‍ ബുക്സ് ഒക്കെ വാങ്ങാന്‍ കിട്ടും  )
6   റിംഗ് ( തുണി ഇതി ഉറപ്പിച്ചിട്ടു വേണം പെയിന്റ് ചെയ്യാന്‍  ( നന്നായി വലിഞ്ഞു നില്‍ക്കണം )
7  ഒരു മഗ്ഗില്‍ വെള്ളം , ഒരു ചെറിയ കഷണം തുണി , ഒരു ചെറിയ പാത്രം വെള്ളം വേറെ

ആദ്യം വേണ്ടത്  തുണി  കഴുകി ഉണക്കണം  , എന്നിട്ട് കാര്‍ബണ്‍ പേപ്പറിന്റെ സഹായത്താല്‍ ഉദ്ദേശിക്കുന്ന പടം തുണിയിലേക്ക്  ട്രേസ് ചെയ്യണം  ( ആദ്യം ചെയ്യുബോ  അത്ര ചെറിയത് അല്ലാത്ത   ,ലേശം വലിപ്പം ഉള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് ആണ് നല്ലത് ,) സിമ്പിള്‍ ആയത്   . കോയല്‍ കോട്ടന്‍ തുണി ആണ് എങ്കില്‍ പടം ഉള്ള  പേപ്പര്‍ അടിയില്‍ വച്ച്  തുണിയിലേക്ക് ഡയറക്റ്റ് ആയി ട്രേസ് ചെയ്യാം , കാര്‍ബണ്‍ പേപ്പറിന്റെ ആവശ്യം ഇല്ല .  തുണിയിലേക്ക് പടം പകര്‍ത്തി കഴിഞ്ഞാല്‍ അത്  റിങ്ങില്‍ ഉറപ്പിക്കുക  നന്നായി വലിഞ്ഞു നിക്കണം , എന്നിട്ട് ബ്രഷ് ചെറുതായി നനച്ച് എടുക്കുക  , സാവധാനം ബ്രഷ് ന്റെ നാരുള്ള ഭാഗത്തിന്റെ പകുതി വരെ പെയിന്റില്‍ മുക്കി  പടത്തില്‍ പെയിന്റ് ചെയ്യുക . ചെയ്യുമ്പോ ഇവന്‍ സ്ട്രോക്ക്സ്  കൊടുക്കാന്‍ ശ്രദ്ധിക്കണം , അതായത് ഒരേ രീതിയില്‍ ചെയ്യണം എന്ന്  , ഒരു പൂവിന്റെ ഇതല് ആണ് എങ്കില്‍  ഇതലിന്റെ ഒരറ്റത്ത് താഴെ നിന്നും മുകളിലേക്ക് സ്ട്രോക്ക്  കൊടുക്കുക . നേരമ യായി വേണം പെയിന്റ് ചെയ്യാന്‍ , ( അതിനു വേണ്ടി ആണ്  നമ്മള് ആദ്യം ബ്രഷ് നനക്കുന്നത് )  നനക്കാന്‍ പറഞ്ഞു എന്ന് കരുതി ബ്രഷ് നെ വെള്ളത്തില്‍ കുളിപ്പിച്ച് എടുക്കല്ലേ ,പെയിന്റ്  സാരിയില്‍ ഡിസൈന്‍ വരച്ച്ചിരിക്കുന്നതിന്റെ പരിധി ലംഘിച് ആകെ നാശം ആവും  , ഇനി നനവ് ഇല്ല എങ്കിലോ ഒരുമാതിരി ടൂത്ത് പേസ്റ്റ് തുണിയില്‍ പറ്റിയാ പോലെ ഇരിക്കും പെയിന്റിംഗ് . സാരിയില്‍ ഉള്ള ഒരു പ്രിന്റ്‌ പോലെ  ഇരിക്കണം  പെയിന്റിംഗ് അതിനു വേണ്ടി ആണ് നമ്മള്  ക്ഷമയോടെ ഒരിതളിന്റെ  ഒരറ്റത്ത് നിന്നും താഴേന്നു  മുകളിലേക്ക്  , പിന്നെയും അതിന്റെ തൊട്ടടുത്ത് നിന്നു താഴേന്നു മുകളിലേക്ക് എന്ന രീതിയില്‍ ഒരു ഇതല് ഫിനിഷ് ചെയ്യുന്നത് . ബ്രഷ് നന്നായി വല്യ മഗ്ഗിലെ വെള്ളത്തില്‍ കഴുകി  , ഒരു ചെറിയ ക്ലോത്ത് പീസ്‌ കൊണ്ട് തുടച്ച് വൃത്തി ആക്കി വേണം അടുത്ത കളര്‍ എടുക്കാന്‍

ഇനി ഒരു  ഇതളില്‍ തന്നെ രണ്ടു കളര്‍ ഉണ്ട് എങ്കില്‍  ഞാന്‍ രണ്ടു ബ്രഷ് ഉപയോഗിക്കും അല്ലെങ്ങില്‍  പെട്ടെന്ന് പെട്ടെന്ന് കഴുകേണ്ടി വരും , ഒരു കളര്‍  ഇതളിന്റെ  പകുതി ഭാഗത്ത് ന്‍ കൊടുക്കുക , ബാക്കി ഭാഗം ഏതെങ്കിലും ലൈറ്റ് ഷേഡ് കൊടുക്കുക , ഉണങ്ങുന്നതിന് മുന്നേ ബ്രഷ് കൊണ്ട് നടുക്കൂടെ സ്ട്രോക്സ് ഇട്ടു ഒരു ബ്ലെണ്ടിംഗ് എഫെക്റ്റ്   ( ഒരു കളറില്‍ നിന്നും മറ്റേ കളറില്‍ ലേക്ക് പോവുന്ന രീതി ) ഉണ്ടാക്കുന്നത് ഇങ്ങനെ ആണ് . അങ്ങനെ അങ്ങനെ ക്ഷമയോടെ മുഴുവന്‍ ചിത്രവും ഫിനിഷ് ചെയ്യുക .

അഞ്ച് വര്ഷം മുന്നേ ചെയ്ത ഒരു സാരി ആണ് ചിത്രത്തില്‍  .ലൈറ്റ് വയലട്റ്റ്  കോയല്‍ കോട്ടന്‍ സാരിയില്‍  പൂക്കള്‍ , ഇത് എന്റെ ആദ്യത്തെ പെയിന്റിംഗ് ആണ് , ഇലകളില്‍ അതുകൊണ്ട് ഉള്ള ഫിനിഷിംഗ് കുറവ് കാണാന്‍ ഉണ്ട് താനും ,  ( ഇത് മാത്രേ ഇപ്പം എന്റെ കൈയ്യില്‍ ഉള്ളു , അമ്മായി അമ്മക്ക് വേണ്ടി ചെയ്തത് ആണ് ഈ സാരി , ബാക്കി ഒക്കെ വേറെ ഓരോരുത്തരുടെ കൈയ്യില്‍ ആണ്  ബ്ലോഗ്‌  ഒക്കെ തുടങ്ങും എന്ന് നേരത്തെ  അറിഞ്ഞിരുന്നു എങ്കി ഫോട്ടോ ഒക്കെ എടുത്തിട്ടേ സാരി ചെയ്ത് കൊടുക്കുമായിരുന്നുള്ളു )
എനിക്കായി ഒന്നും ചെയ്തിട്ടും ഇല്ല , ഒരു ചുരിദാറില്‍ ചെയ്യണം എന്നുണ്ട് , ചെയ്തിട്ട് പടം ഇടാന്‍  ശ്രമിക്കാം ..