എന്റെ പ്രിയപ്പെട്ട തയ്യല്‍ മെഷീനില്‍ മോട്ടര്‍ പിടിപ്പിച്ചതില്‍ പിന്നെ ഒരു മാതിരി കാര്‍ ഡ്രൈവിംഗ് പരിശീലനത്തിന് പോയ ഓര്‍മ്മ ആണ് വല്ലപ്പോഴും വല്ലതും തയ്ക്കാന്‍ അതില്‍ ഇരിക്കുമ്പോള്‍ .
അതായത് , പണ്ട് അക്സിലരെട്ടരില്‍ പതുക്കെ ചവിട്ടാന്‍ വല്യ കഷ്ടപ്പാട് ആയിരുന്നു . അതെ പോലെ തയ്യല്‍ മെഷീനിലും ആ ചവിട്ടാന്‍ ഉള്ള സാധനത്തില്‍ മേല്‍ കാല് തൊടുമ്പോള്‍ തന്നെ സൂചി നൂറു കിലോമീറ്റര്‍ വേഗത്തില്‍ അങ്ങ് പായാന്‍ തുടങ്ങും . ഫലം ഒരു പ്രാവശ്യം സൂചി ഒടിഞ്ഞു കൈയ്യില്‍ കേറി ഒരു സെന്റി മീടര് ഇപ്രം പുറത്ത് ചാടി വന്നു .
ദീപാവലിയുടെ അന്ന് മുടക്കയിരുന്നു . അന്ന് ഒരു ചുരിദാര്‍ ന്റെ ടോപ് തൈച്ച് , സ്റെപ്പിനി സൂചി ഇല്ലായിരുന്നതിനാല്‍ പതിവിനു വിപരീതം ആയി കുറച്ച് സൂക്ഷിച്ചാണ് തൈച്ചത് , കൈയ്യേല് കേറി ഒടിഞ്ഞു പോയാല്‍ പിന്നെ തയ്യല്‍ മുടങ്ങുമല്ലോ , അത് കൊണ്ട് ! . അധികം ഒന്നും ഉപയോഗിക്കാത്ത ഒരു കറുത്ത ഷാള്‍ ന്റെ നാല് വശവും ടോപ്പിന്റെ തുണി പിടിപ്പിച്ചു പുത്തന്‍ ലുക്ക് കൊടുത്തു . എന്നിട്ട് ഗ്ലിറ്റെര്‍ പെയിന്റും മിറര്ലുക്ക് ഉള്ള സീക്കന്സും കൊണ്ട് ചിത്രപ്പണികള്‍ ഒക്കെ ചെയ്ത് .
ശെരിക്കും പണ്ട് ഞാന്‍ സാരികളില്‍ ഒക്കെ ചിത്രപ്പണികള്‍ ചെയ്തിരുന്നത് ഡിസൈന്‍ വരച്ച കടലാസ്സ് അടിയില്‍ വച്ച് ആ ഡിസൈന്‍ ന്റെ നിഴലില്‍ കൂടി മേളിലൂടെ വരക്കുക എന്നതായിരുന്നു . അപ്പൊ ഒരേപോലെ ആയിരിക്കും ഡിസൈന്‍ എല്ലായിടത്തും . പക്ഷെ അന്നത്തെ ദിവസം തയ്യല്‍ ഒക്കെ കഴിഞ്ഞു ഡിസൈന്‍ പേപ്പറില്‍ എടുക്കാനും ഒക്കെ മടിയായി , ദിവാനില്‍ ഷാള്‍ വിരിച്ചിട്ടു ചുമ്മാ കുറെ ഫ്രീ ഹാന്‍ഡ് designs അങ്ങ് വരച്ചു , ഒരു ചെറിയ മോട്ടിവ് , ടോപ്പിലും ചെയ്തു .
ഫൈനല്‍ പ്രോടക്റ്റ് ഏതാണ്ട് ഇങ്ങനെ ഒക്കെ ആണ് ,
ഉള്ളിതൊണ്ട് നിറമുള്ള ടോപ് തൈച്ച് അതില്‍ പിങ്ക് കളര്‍ ഗ്ലിട്ടെര് പെയിന്റ് ഉപയോഗിച്ച് ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു
ഉള്ളിതൊണ്ട് നിറമുള്ള ടോപ് തൈച്ച് അതില്‍ പിങ്ക് കളര്‍ ഗ്ലിട്ടെര് പെയിന്റ് ഉപയോഗിച്ച് ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു
കറുത്ത ദുപ്പട്ടയില്‍ നിറയെ പിങ്ക് കളര്‍ പിന്നെ കോപ്പര്‍ കളര്‍ ഫ്രീ ഹാന്‍ഡ് വരകള്‍ ആണ് . പിന്നെ സീക്കന്സും
സുന്ദരമായ പിങ്കും അതിലും മനോഹരമായ വർകും!
ReplyDeleteമനോഹരം!!
ReplyDeleteനല്ല ഭംഗി ..
ReplyDeleteനന്നായിടുണ്ട് കേട്ടോ :)......സസ്നേഹം
ReplyDeleteനന്നായിട്ടുണ്ട്... എനിക്ക് ചുരിദാര്‍ തയ്ക്കാന്‍ അറിയില്ല ഇപ്പോഴും:(((... ഒന്ന് ചെയ്തു നോക്കണം.... ഇത് വളരെ നന്നായിട്ടുണ്ട്... ചുരിദാര്‍ കളറും വളരെ നല്ലത്:))
ReplyDeleteനന്നായിട്ടുണ്ട് ട്ടോ...
ReplyDeleteഅടിപൊളി അടിപൊളി....ഉഗ്രനായിട്ടുണ്ട് ട്ടൊ..
ReplyDeleteകൊള്ളാമല്ലോ മനോഹരമായിരിക്കുന്നു
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
great work...keep going
ReplyDeleteഅമ്പമ്പോ! മിടുക്കിയാണു കേട്ടോ. അഭിനന്ദനങ്ങൾ.
ReplyDeleteകൊള്ളാം കൊള്ളാം.
ReplyDelete