Experiments with the Rain bow | മഴവില്‍ പരീക്ഷണങ്ങള്‍
Friday, July 15, 2016
Friday, October 28, 2011
ഒരു പഴയ കറുത്ത ഷാളും , ഗ്ലിറ്റെര്‍ പെയിന്റും പിന്നെ ഞാനും
എന്റെ പ്രിയപ്പെട്ട തയ്യല്‍ മെഷീനില്‍ മോട്ടര്‍ പിടിപ്പിച്ചതില്‍ പിന്നെ ഒരു മാതിരി കാര്‍ ഡ്രൈവിംഗ് പരിശീലനത്തിന് പോയ ഓര്‍മ്മ ആണ് വല്ലപ്പോഴും വല്ലതും തയ്ക്കാന്‍ അതില്‍ ഇരിക്കുമ്പോള്‍ .
അതായത് , പണ്ട് അക്സിലരെട്ടരില്‍ പതുക്കെ ചവിട്ടാന്‍ വല്യ കഷ്ടപ്പാട് ആയിരുന്നു . അതെ പോലെ തയ്യല്‍ മെഷീനിലും ആ ചവിട്ടാന്‍ ഉള്ള സാധനത്തില്‍ മേല്‍ കാല്‍ തൊടുമ്പോള്‍ തന്നെ സൂചി നൂറു കിലോമീറ്റര്‍ വേഗത്തില്‍ അങ്ങ് പായാന്‍ തുടങ്ങും . ഫലം ഒരു പ്രാവശ്യം സൂചി ഒടിഞ്ഞു കൈയ്യില്‍ കേറി ഒരു സെന്റി മീടര്‍ ഇപ്രം പുറത്ത് ചാടി വന്നു .
ദീപാവലിയുടെ അന്ന് മുടക്കയിരുന്നു . അന്ന് ഒരു ചുരിദാര്‍ ന്റെ ടോപ് തൈച്ച് , സ്റെപ്പിനി സൂചി ഇല്ലായിരുന്നതിനാല്‍ പതിവിനു വിപരീതം ആയി കുറച്ച് സൂക്ഷിച്ചാണ് തൈച്ചത് , കൈയ്യേല്‍ കേറി ഒടിഞ്ഞു പോയാല്‍ പിന്നെ തയ്യല്‍ മുടങ്ങുമല്ലോ , അത് കൊണ്ട് ! . അധികം ഒന്നും ഉപയോഗിക്കാത്ത ഒരു കറുത്ത ഷാള്‍ ന്റെ നാല് വശവും ടോപ്പിന്റെ തുണി പിടിപ്പിച്ചു പുത്തന്‍ ലുക്ക് കൊടുത്തു . എന്നിട്ട് ഗ്ലിറ്റെര്‍ പെയിന്റും മിറര്‍ലുക്ക് ഉള്ള സീക്കന്സും കൊണ്ട് ചിത്രപ്പണികള്‍ ഒക്കെ ചെയ്ത് .
ശെരിക്കും പണ്ട് ഞാന്‍ സാരികളില്‍ ഒക്കെ ചിത്രപ്പണികള്‍ ചെയ്തിരുന്നത് ഡിസൈന്‍ വരച്ച കടലാസ്സ് അടിയില്‍ വച്ച് ആ ഡിസൈന്‍ ന്റെ നിഴലില്‍ കൂടി മേളിലൂടെ വരക്കുക എന്നതായിരുന്നു . അപ്പൊ ഒരേപോലെ ആയിരിക്കും ഡിസൈന്‍ എല്ലായിടത്തും . പക്ഷെ അന്നത്തെ ദിവസം തയ്യല്‍ ഒക്കെ കഴിഞ്ഞു ഡിസൈന്‍ പേപ്പറില്‍ എടുക്കാനും ഒക്കെ മടിയായി , ദിവാനില്‍ ഷാള്‍ വിരിച്ചിട്ടു ചുമ്മാ കുറെ ഫ്രീ ഹാന്‍ഡ് designs അങ്ങ് വരച്ചു , ഒരു ചെറിയ മോട്ടിവ് , ടോപ്പിലും ചെയ്തു .
ഫൈനല്‍ പ്രോടക്റ്റ് ഏതാണ്ട് ഇങ്ങനെ ഒക്കെ ആണ് ,
ഉള്ളിതൊണ്ട് നിറമുള്ള ടോപ് തൈച്ച് അതില്‍ പിങ്ക് കളര്‍ ഗ്ലിട്ടെര്‍ പെയിന്റ് ഉപയോഗിച്ച് ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു
ഉള്ളിതൊണ്ട് നിറമുള്ള ടോപ് തൈച്ച് അതില്‍ പിങ്ക് കളര്‍ ഗ്ലിട്ടെര്‍ പെയിന്റ് ഉപയോഗിച്ച് ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു
കറുത്ത ദുപ്പട്ടയില്‍ നിറയെ പിങ്ക് കളര്‍ പിന്നെ കോപ്പര്‍ കളര്‍ ഫ്രീ ഹാന്‍ഡ് വരകള്‍ ആണ് . പിന്നെ സീക്കന്സും
Tuesday, September 27, 2011
ജലച്ചായം - പഠനം , പരീക്ഷണം
ഒരു പത്ത് ഇരുപത് വര്‍ഷം മുന്നേ ഒന്‍പതാം ക്ലാസ്സില്‍ വച്ച് സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന മത്സരത്തിനു പങ്കെടുത്തതാണ് അവിടെ നിര്‍ത്തിയതില്‍ നിന്ന് . ഞാന്‍ വീണ്ടും തുടങ്ങുകയാണ് . അന്നു വരയ്ക്കാന്‍ ഉള്ള ആഗ്രഹവും തോന്നിയ പോലെ നിറങ്ങള്‍ വാരി ഒഴിക്കലും ആയിരുന്നു എങ്കില്‍ ഇന്ന് മിലിന്ദ് മുലിക് എന്ന കലാകാരന്റെ ഒരു പുസ്തകം കൂട്ടിനുണ്ട് , കൂടെ ഒരുപാട് സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങളും ...
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മടി കാണിക്കരുത് എന്നൊരു അപേക്ഷ ഉണ്ട് , അത് തിരുത്തി ഞാന്‍ മുന്നോട്ടു പൊയ്ക്കോളാം
ആ സീനറി പോലെ ഇരിക്കുന്ന ചിത്രം മുല്ലിക്ക് മാഷിന്റെ പുസ്തകത്തില്‍ ഉള്ളതാണ് . ഞാന്‍ വരച്ചു വന്നപ്പം ഇങ്ങനെ ആയി എന്ന് മാത്രം
രണ്ടാമത്തേത് വേറൊരു പുസ്തകം നോക്കി വരച്ചതാണ് . female figures വരക്കാന്‍ എനിക്ക് പണ്ടേ ഇഷ്ടമാണ് . പക്ഷെ നിറം കൊടുക്കല്‍ ആണ് പ്രശ്നം !

Thursday, June 9, 2011
Fabric Paint on Kurtha & duppatta
ആവശ്യം സൃഷ്ടിയുടെ മാതാവ് ആണ് എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട് . എന്തായാലും നാളെ എനിക്ക് ഒരു ഫങ്ങ്ഷന്‍ ഉണ്ട് .അതിലേക്കായി യുദ്ധകാല അടിസ്ഥാനത്തില്‍ പെയിന്റ് ചെയ്തെടുത്ത രണ്ടു വസ്ത്രങ്ങള്‍ ആണ് ഫോട്ടോയില്‍ . ഒരു ദുപ്പട്ടയും കുര്‍ത്തയും .ഇതിട്ടും കൊണ്ട് ആണോ ഫങ്ഷന് പോണേ എന്നൊന്നും ചോദിക്കല്ലും . കാലാവസ്ഥ , സാരി ഉടുക്കാന്‍ ഉള്ള മടി ,മഴയത്ത കോട്ടന്‍ , നല്ല ലൈറ്റ് കളര്‍ ഡ്രസ്സ് ഒക്കെ ഉടുക്കാന്‍ ഉള്ള വൈക്ലബ്യം , ഇവ ഒക്കെ കൊണ്ട് നാളേക്ക് ഇത് തന്നെ മതി എന്ന് അങ്ങ് നിരുവിച്ചു .
ദുപ്പട്ടയും കുര്‍ത്തയും പെയിന്റ് ചെയ്തത് അത്ര ഫിനിഷിംഗ് ഒന്നും ആയില്ല എന്ന് ആദ്യമേ ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നു .
കാരണങ്ങള്‍ താഴെ വിശദമായി വായിച്ച് മനസ്സിലാക്കാവുന്നത് ആണു .
1 ) ഇത് എന്റെതാണ് എന്നത് തന്നെ .. :) വേറെ വല്ലവര്‍ക്കും ആണ് എങ്കില്‍ ഞാന്‍ കുറച്ചുകൂടെ സമയം ഒക്കെ എടുത്ത് ശ്രദ്ധിച്ചു ചെയ്തേനെ , ഇതിപ്പം എന്തായാലും എനിക്കല്ലേ , എന്ത് കുറവ് ഉണ്ടെങ്കിലും ഞാന്‍ അങ്ങ് സഹിച്ചാല്‍ മതിയല്ലോ എന്ന പതിവ് വീട്ടമ്മ ചിന്ത ആണ് .
2) ആദ്യം ആയിട്ടാണ് ഒരു ദുപ്പട്ടയില്‍ , ( അതും ഷിഫോണ്‍ ) പൂ വിരിയിക്കുന്നത് ! അതിന്റെ പ്രധാന പ്രശ്നം പടം ട്രേസ് ചെയ്യാന്‍ അത്ര എളുപ്പം അല്ല എന്നതാണ് . അത് കൊണ്ട് തന്നെ ട്രേസ് ചെയ്യുകയോ പെന്‍സില്‍ കൊണ്ട് വരക്കുകയോ ചെയ്യാതെ തുണിയിലേക്ക് പെയിന്റ് കൊണ്ട് ഡയറക്റ്റ് ആയി ചിത്രം എഴുതുക ആയിരുന്നു ! പിന്നെ അന്തരീക്ഷത്തില്‍ ജലത്തിന്റെ അംശം ലേശം ജാസ്തി ആയത് കൊണ്ട് പെയിന്റു ഉണങ്ങാന്‍ നല്ല അമാന്തം ഉണ്ടായിരുന്നു . അതിന്‍റെതായ ചില വൃത്തികുറവുകളും ഉണ്ട് . ഈ ഡിസൈന്‍ എന്റെ ഒരു കൂട്ടുകാരിയുടെ ദുപ്പട്ടയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ ചെയ്തതാണ് .അവളും തന്നെ പെയിന്റ് ചെയ്യുന്ന അസുഖം ഒക്കെ ഉള്ള കൂട്ടത്തില്‍ തന്നെ .അവളുടേത് ബ്ലാക്ക് ഷാള്‍ ആയിരുന്നു എന്ന് മാത്രം .
3 . കുര്‍ത്തയും അന്യായ യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്തത് ആണ് . പെന്‍സില്‍ കൊണ്ട് പടം വരച്ചിട്ടു , ത്രീഡി ഔട്ട് ലൈനെര്‍ കൊണ്ട് ഔട്ട് ലൈന്‍ കൊടുത്ത് . എന്നിട്ട് പെയിന്റ് ചെയ്തു . രണ്ടു കളര്‍ യൂസ് ചെയ്തിട്ടുണ്ട് .ഒന്ന് ഡ്രെസ്സ് ന്റെ കളര്‍ ( ബേസ് കളര്‍ ) തന്നെ ആണ് , അടുത്തത് കോപ്പര്‍ കളറും . പൂവിന്റെ നടു ഭാഗത്ത് ലേശം ബീഡ് വര്‍ക്ക് ( മുത്തു തുന്നി പിടിപ്പിക്കല്‍ ) ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു . തുടങ്ങിയത് ആണ് താനും .അതിനി പിന്നെ എപ്പോഴെങ്കിലും കംപ്ലീറ്റ് ചെയ്യും .

Thursday, April 28, 2011
ഫാബ്രിക് പെയിന്റിംഗ് ( Fabric Painting )
ആവശ്യം ഉള്ള സാമഗ്രികള്‍
1 നല്ല ക്ഷമ വേണം , പിന്നെ സമയവും
2 കോട്ടന്‍ ക്ലോത് , കോയല്‍ കോട്ടന്‍ ആയാലും മതി
3 ഫാബ്രിക് പെയിന്റ് / പേള്‍ പെയിന്റ് ആയാലും മതി
4 ബ്രഷ് (അധികം തിക്ക് ആവരുത് എന്നാല്‍ തീരെ ലോലവും ആവരുത് )
5 ഡിസൈന്‍ , കാര്‍ബണ്‍ പേപ്പര്‍ , പെന്‍സില്‍ ( ഡിസൈന്‍ ബുക്സ് ഒക്കെ വാങ്ങാന്‍ കിട്ടും )
6 റിംഗ് ( തുണി ഇതി ഉറപ്പിച്ചിട്ടു വേണം പെയിന്റ് ചെയ്യാന്‍ ( നന്നായി വലിഞ്ഞു നില്‍ക്കണം )
7 ഒരു മഗ്ഗില്‍ വെള്ളം , ഒരു ചെറിയ കഷണം തുണി , ഒരു ചെറിയ പാത്രം വെള്ളം വേറെ
ആദ്യം വേണ്ടത് തുണി കഴുകി ഉണക്കണം , എന്നിട്ട് കാര്‍ബണ്‍ പേപ്പറിന്റെ സഹായത്താല്‍ ഉദ്ദേശിക്കുന്ന പടം തുണിയിലേക്ക് ട്രേസ് ചെയ്യണം ( ആദ്യം ചെയ്യുബോ അത്ര ചെറിയത് അല്ലാത്ത ,ലേശം വലിപ്പം ഉള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് ആണ് നല്ലത് ,) സിമ്പിള്‍ ആയത് . കോയല്‍ കോട്ടന്‍ തുണി ആണ് എങ്കില്‍ പടം ഉള്ള പേപ്പര്‍ അടിയില്‍ വച്ച് തുണിയിലേക്ക് ഡയറക്റ്റ് ആയി ട്രേസ് ചെയ്യാം , കാര്‍ബണ്‍ പേപ്പറിന്റെ ആവശ്യം ഇല്ല . തുണിയിലേക്ക് പടം പകര്‍ത്തി കഴിഞ്ഞാല്‍ അത് റിങ്ങില്‍ ഉറപ്പിക്കുക നന്നായി വലിഞ്ഞു നിക്കണം , എന്നിട്ട് ബ്രഷ് ചെറുതായി നനച്ച് എടുക്കുക , സാവധാനം ബ്രഷ് ന്റെ നാരുള്ള ഭാഗത്തിന്റെ പകുതി വരെ പെയിന്റില്‍ മുക്കി പടത്തില്‍ പെയിന്റ് ചെയ്യുക . ചെയ്യുമ്പോ ഇവന്‍ സ്ട്രോക്ക്സ് കൊടുക്കാന്‍ ശ്രദ്ധിക്കണം , അതായത് ഒരേ രീതിയില്‍ ചെയ്യണം എന്ന് , ഒരു പൂവിന്റെ ഇതല് ആണ് എങ്കില്‍ ഇതലിന്റെ ഒരറ്റത്ത് താഴെ നിന്നും മുകളിലേക്ക് സ്ട്രോക്ക് കൊടുക്കുക . നേരമ യായി വേണം പെയിന്റ് ചെയ്യാന്‍ , ( അതിനു വേണ്ടി ആണ് നമ്മള് ആദ്യം ബ്രഷ് നനക്കുന്നത് ) നനക്കാന്‍ പറഞ്ഞു എന്ന് കരുതി ബ്രഷ് നെ വെള്ളത്തില്‍ കുളിപ്പിച്ച് എടുക്കല്ലേ ,പെയിന്റ് സാരിയില്‍ ഡിസൈന്‍ വരച്ച്ചിരിക്കുന്നതിന്റെ പരിധി ലംഘിച് ആകെ നാശം ആവും , ഇനി നനവ് ഇല്ല എങ്കിലോ ഒരുമാതിരി ടൂത്ത് പേസ്റ്റ് തുണിയില്‍ പറ്റിയാ പോലെ ഇരിക്കും പെയിന്റിംഗ് . സാരിയില്‍ ഉള്ള ഒരു പ്രിന്റ് പോലെ ഇരിക്കണം പെയിന്റിംഗ് അതിനു വേണ്ടി ആണ് നമ്മള് ക്ഷമയോടെ ഒരിതളിന്റെ ഒരറ്റത്ത് നിന്നും താഴേന്നു മുകളിലേക്ക് , പിന്നെയും അതിന്റെ തൊട്ടടുത്ത് നിന്നു താഴേന്നു മുകളിലേക്ക് എന്ന രീതിയില്‍ ഒരു ഇതല് ഫിനിഷ് ചെയ്യുന്നത് . ബ്രഷ് നന്നായി വല്യ മഗ്ഗിലെ വെള്ളത്തില്‍ കഴുകി , ഒരു ചെറിയ ക്ലോത്ത് പീസ് കൊണ്ട് തുടച്ച് വൃത്തി ആക്കി വേണം അടുത്ത കളര്‍ എടുക്കാന്‍
ഇനി ഒരു ഇതളില്‍ തന്നെ രണ്ടു കളര്‍ ഉണ്ട് എങ്കില്‍ ഞാന്‍ രണ്ടു ബ്രഷ് ഉപയോഗിക്കും അല്ലെങ്ങില്‍ പെട്ടെന്ന് പെട്ടെന്ന് കഴുകേണ്ടി വരും , ഒരു കളര്‍ ഇതളിന്റെ പകുതി ഭാഗത്ത് ന്‍ കൊടുക്കുക , ബാക്കി ഭാഗം ഏതെങ്കിലും ലൈറ്റ് ഷേഡ് കൊടുക്കുക , ഉണങ്ങുന്നതിന് മുന്നേ ബ്രഷ് കൊണ്ട് നടുക്കൂടെ സ്ട്രോക്സ് ഇട്ടു ഒരു ബ്ലെണ്ടിംഗ് എഫെക്റ്റ് ( ഒരു കളറില്‍ നിന്നും മറ്റേ കളറില്‍ ലേക്ക് പോവുന്ന രീതി ) ഉണ്ടാക്കുന്നത് ഇങ്ങനെ ആണ് . അങ്ങനെ അങ്ങനെ ക്ഷമയോടെ മുഴുവന്‍ ചിത്രവും ഫിനിഷ് ചെയ്യുക .
അഞ്ച് വര്ഷം മുന്നേ ചെയ്ത ഒരു സാരി ആണ് ചിത്രത്തില്‍ .ലൈറ്റ് വയലട്റ്റ് കോയല്‍ കോട്ടന്‍ സാരിയില്‍ പൂക്കള്‍ , ഇത് എന്റെ ആദ്യത്തെ പെയിന്റിംഗ് ആണ് , ഇലകളില്‍ അതുകൊണ്ട് ഉള്ള ഫിനിഷിംഗ് കുറവ് കാണാന്‍ ഉണ്ട് താനും , ( ഇത് മാത്രേ ഇപ്പം എന്റെ കൈയ്യില്‍ ഉള്ളു , അമ്മായി അമ്മക്ക് വേണ്ടി ചെയ്തത് ആണ് ഈ സാരി , ബാക്കി ഒക്കെ വേറെ ഓരോരുത്തരുടെ കൈയ്യില്‍ ആണ് ബ്ലോഗ് ഒക്കെ തുടങ്ങും എന്ന് നേരത്തെ അറിഞ്ഞിരുന്നു എങ്കി ഫോട്ടോ ഒക്കെ എടുത്തിട്ടേ സാരി ചെയ്ത് കൊടുക്കുമായിരുന്നുള്ളു )
എനിക്കായി ഒന്നും ചെയ്തിട്ടും ഇല്ല , ഒരു ചുരിദാറില്‍ ചെയ്യണം എന്നുണ്ട് , ചെയ്തിട്ട് പടം ഇടാന്‍ ശ്രമിക്കാം ..
Subscribe to:
Posts (Atom)