Friday, October 28, 2011

ഒരു പഴയ കറുത്ത ഷാളും , ഗ്ലിറ്റെര്‍ പെയിന്റും പിന്നെ ഞാനും

എന്റെ പ്രിയപ്പെട്ട തയ്യല്‍ മെഷീനില്‍  മോട്ടര്‍ പിടിപ്പിച്ചതില്‍ പിന്നെ ഒരു മാതിരി കാര്‍ ഡ്രൈവിംഗ് പരിശീലനത്തിന് പോയ ഓര്‍മ്മ ആണ് വല്ലപ്പോഴും  വല്ലതും തയ്ക്കാന്‍ അതില്‍ ഇരിക്കുമ്പോള്‍ . 
അതായത് ,  പണ്ട് അക്സിലരെട്ടരില്‍ പതുക്കെ ചവിട്ടാന്‍ വല്യ കഷ്ടപ്പാട് ആയിരുന്നു . അതെ പോലെ തയ്യല്‍ മെഷീനിലും ആ ചവിട്ടാന്‍ ഉള്ള സാധനത്തില്‍ മേല്‍ കാല്‍ തൊടുമ്പോള്‍ തന്നെ സൂചി നൂറു കിലോമീറ്റര്‍ വേഗത്തില്‍ അങ്ങ് പായാന്‍ തുടങ്ങും . ഫലം  ഒരു പ്രാവശ്യം സൂചി ഒടിഞ്ഞു കൈയ്യില്‍ കേറി ഒരു സെന്റി മീടര്‍ ഇപ്രം പുറത്ത് ചാടി വന്നു  .

ദീപാവലിയുടെ അന്ന്  മുടക്കയിരുന്നു . അന്ന് ഒരു ചുരിദാര്‍ ന്റെ ടോപ്‌ തൈച്ച്  , സ്റെപ്പിനി സൂചി ഇല്ലായിരുന്നതിനാല്‍  പതിവിനു വിപരീതം ആയി കുറച്ച് സൂക്ഷിച്ചാണ് തൈച്ചത്  , കൈയ്യേല്‍ കേറി ഒടിഞ്ഞു പോയാല്‍ പിന്നെ തയ്യല്‍ മുടങ്ങുമല്ലോ , അത് കൊണ്ട് !  . അധികം ഒന്നും ഉപയോഗിക്കാത്ത ഒരു കറുത്ത ഷാള്‍ ന്റെ നാല് വശവും ടോപ്പിന്റെ തുണി പിടിപ്പിച്ചു പുത്തന്‍ ലുക്ക് കൊടുത്തു  .  എന്നിട്ട് ഗ്ലിറ്റെര്‍ പെയിന്റും  മിറര്‍ലുക്ക് ഉള്ള സീക്കന്സും കൊണ്ട്  ചിത്രപ്പണികള്‍ ഒക്കെ ചെയ്ത് .  

ശെരിക്കും പണ്ട് ഞാന്‍ സാരികളില്‍ ഒക്കെ ചിത്രപ്പണികള്‍ ചെയ്തിരുന്നത്  ഡിസൈന്‍ വരച്ച കടലാസ്സ്‌ അടിയില്‍ വച്ച് ആ ഡിസൈന്‍ ന്റെ നിഴലില്‍ കൂടി മേളിലൂടെ വരക്കുക എന്നതായിരുന്നു . അപ്പൊ  ഒരേപോലെ   ആയിരിക്കും ഡിസൈന്‍ എല്ലായിടത്തും . പക്ഷെ അന്നത്തെ ദിവസം തയ്യല്‍ ഒക്കെ കഴിഞ്ഞു ഡിസൈന്‍ പേപ്പറില്‍ എടുക്കാനും ഒക്കെ മടിയായി , ദിവാനില്‍ ഷാള്‍ വിരിച്ചിട്ടു ചുമ്മാ കുറെ ഫ്രീ ഹാന്‍ഡ്‌  designs  അങ്ങ് വരച്ചു , ഒരു ചെറിയ മോട്ടിവ് , ടോപ്പിലും  ചെയ്തു .

ഫൈനല്‍ പ്രോടക്റ്റ് ഏതാണ്ട് ഇങ്ങനെ ഒക്കെ ആണ് ,

 ഉള്ളിതൊണ്ട് നിറമുള്ള ടോപ്‌ തൈച്ച് അതില്‍    പിങ്ക് കളര്‍ ഗ്ലിട്ടെര്‍ പെയിന്റ്  ഉപയോഗിച്ച്  ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു

 കറുത്ത ദുപ്പട്ടയില്‍ നിറയെ പിങ്ക് കളര്‍ പിന്നെ കോപ്പര്‍ കളര്‍ ഫ്രീ ഹാന്‍ഡ്‌ വരകള്‍ ആണ് . പിന്നെ സീക്കന്സും






Tuesday, September 27, 2011

ജലച്ചായം - പഠനം , പരീക്ഷണം

ഒരു പത്ത് ഇരുപത് വര്‍ഷം മുന്നേ  ഒന്‍പതാം ക്ലാസ്സില്‍ വച്ച്   സ്കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന   മത്സരത്തിനു  പങ്കെടുത്തതാണ്   അവിടെ നിര്‍ത്തിയതില്‍ നിന്ന്   .  ഞാന്‍   വീണ്ടും തുടങ്ങുകയാണ്  .  അന്നു  വരയ്ക്കാന്‍ ഉള്ള  ആഗ്രഹവും തോന്നിയ പോലെ നിറങ്ങള്‍ വാരി ഒഴിക്കലും ആയിരുന്നു എങ്കില്‍  ഇന്ന് മിലിന്ദ് മുലിക് എന്ന കലാകാരന്റെ ഒരു പുസ്തകം കൂട്ടിനുണ്ട്  , കൂടെ ഒരുപാട് സുഹൃത്തുക്കളുടെ  പ്രോത്സാഹനങ്ങളും ...
തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ മടി കാണിക്കരുത്  എന്നൊരു അപേക്ഷ ഉണ്ട്  , അത് തിരുത്തി ഞാന്‍ മുന്നോട്ടു  പൊയ്ക്കോളാം

ആ സീനറി പോലെ ഇരിക്കുന്ന ചിത്രം മുല്ലിക്ക് മാഷിന്റെ പുസ്തകത്തില്‍ ഉള്ളതാണ് . ഞാന്‍ വരച്ചു വന്നപ്പം ഇങ്ങനെ ആയി എന്ന് മാത്രം

രണ്ടാമത്തേത് വേറൊരു  പുസ്തകം നോക്കി വരച്ചതാണ് .   female   figures  വരക്കാന്‍ എനിക്ക് പണ്ടേ ഇഷ്ടമാണ് . പക്ഷെ നിറം കൊടുക്കല്‍ ആണ് പ്രശ്നം !




 

Thursday, June 9, 2011

Fabric Paint on Kurtha & duppatta

ആവശ്യം  സൃഷ്ടിയുടെ  മാതാവ്   ആണ്  എന്ന്  പണ്ട് ആരോ പറഞ്ഞിട്ടുണ്ട് . എന്തായാലും    നാളെ  എനിക്ക്  ഒരു  ഫങ്ങ്ഷന്‍  ഉണ്ട്  .അതിലേക്കായി  യുദ്ധകാല  അടിസ്ഥാനത്തില്‍   പെയിന്റ്  ചെയ്തെടുത്ത  രണ്ടു  വസ്ത്രങ്ങള്‍  ആണ്   ഫോട്ടോയില്‍   . ഒരു  ദുപ്പട്ടയും  കുര്‍ത്തയും  .ഇതിട്ടും കൊണ്ട് ആണോ  ഫങ്ഷന്  പോണേ  എന്നൊന്നും  ചോദിക്കല്ലും . കാലാവസ്ഥ ,   സാരി  ഉടുക്കാന്‍  ഉള്ള   മടി  ,മഴയത്ത  കോട്ടന്‍  , നല്ല  ലൈറ്റ്    കളര്‍ ഡ്രസ്സ്‌  ഒക്കെ  ഉടുക്കാന്‍   ഉള്ള  വൈക്ലബ്യം , ഇവ  ഒക്കെ  കൊണ്ട്  നാളേക്ക്  ഇത്  തന്നെ  മതി  എന്ന് അങ്ങ്  നിരുവിച്ചു  .


 ദുപ്പട്ടയും കുര്‍ത്തയും  പെയിന്റ് ചെയ്തത് അത്ര ഫിനിഷിംഗ് ഒന്നും ആയില്ല എന്ന് ആദ്യമേ ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു .

കാരണങ്ങള്‍ താഴെ വിശദമായി വായിച്ച് മനസ്സിലാക്കാവുന്നത് ആണു .

1 ) ഇത്  എന്റെതാണ്  എന്നത്  തന്നെ   .. :) വേറെ  വല്ലവര്‍ക്കും  ആണ്  എങ്കില്‍  ഞാന്‍ കുറച്ചുകൂടെ സമയം ഒക്കെ എടുത്ത്  ശ്രദ്ധിച്ചു   ചെയ്തേനെ  , ഇതിപ്പം  എന്തായാലും  എനിക്കല്ലേ ,  എന്ത്  കുറവ് ഉണ്ടെങ്കിലും  ഞാന്‍   അങ്ങ്  സഹിച്ചാല്‍  മതിയല്ലോ  എന്ന  പതിവ്  വീട്ടമ്മ  ചിന്ത  ആണ്  . 
 

2) ആദ്യം  ആയിട്ടാണ്  ഒരു   ദുപ്പട്ടയില്‍ ,  ( അതും ഷിഫോണ്‍ ) പൂ  വിരിയിക്കുന്നത്  ! അതിന്റെ  പ്രധാന  പ്രശ്നം   പടം ട്രേസ്  ചെയ്യാന്‍  അത്ര  എളുപ്പം  അല്ല   എന്നതാണ്  . അത്  കൊണ്ട് തന്നെ  ട്രേസ്   ചെയ്യുകയോ  പെന്‍സില്‍  കൊണ്ട്   വരക്കുകയോ  ചെയ്യാതെ  തുണിയിലേക്ക്  പെയിന്റ്   കൊണ്ട്  ഡയറക്റ്റ്  ആയി  ചിത്രം  എഴുതുക  ആയിരുന്നു  ! പിന്നെ  അന്തരീക്ഷത്തില്‍    ജലത്തിന്റെ  അംശം  ലേശം  ജാസ്തി  ആയത്  കൊണ്ട്    പെയിന്റു ഉണങ്ങാന്‍  നല്ല  അമാന്തം ഉണ്ടായിരുന്നു  . അതിന്‍റെതായ  ചില  വൃത്തികുറവുകളും  ഉണ്ട് .  ഈ  ഡിസൈന്‍  എന്റെ  ഒരു  കൂട്ടുകാരിയുടെ  ദുപ്പട്ടയില്‍  നിന്നും  പ്രചോദനം  ഉള്‍ക്കൊണ്ട്  ഞാന്‍  ചെയ്തതാണ്  .അവളും  തന്നെ   പെയിന്റ്  ചെയ്യുന്ന  അസുഖം  ഒക്കെ  ഉള്ള  കൂട്ടത്തില്‍  തന്നെ  .അവളുടേത്‌  ബ്ലാക്ക്  ഷാള്‍  ആയിരുന്നു  എന്ന്  മാത്രം   .



3 . കുര്‍ത്തയും അന്യായ  യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്തത് ആണ് . പെന്‍സില്‍ കൊണ്ട് പടം വരച്ചിട്ടു , ത്രീഡി ഔട്ട്‌ ലൈനെര്‍ കൊണ്ട് ഔട്ട്‌ ലൈന്‍ കൊടുത്ത് . എന്നിട്ട്  പെയിന്റ് ചെയ്തു  . രണ്ടു കളര്‍ യൂസ് ചെയ്തിട്ടുണ്ട് .ഒന്ന് ഡ്രെസ്സ് ന്റെ കളര്‍ ( ബേസ് കളര്‍ )  തന്നെ  ആണ് , അടുത്തത്  കോപ്പര്‍ കളറും . പൂവിന്റെ നടു ഭാഗത്ത് ലേശം ബീഡ് വര്‍ക്ക് ( മുത്തു തുന്നി പിടിപ്പിക്കല്‍ ) ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു  . തുടങ്ങിയത് ആണ് താനും .അതിനി പിന്നെ എപ്പോഴെങ്കിലും   കംപ്ലീറ്റ്‌ ചെയ്യും .


മഴ നനഞ്ഞ് , ലില്ലിക്കുഞ്ഞുങ്ങള്‍ ...


Thursday, April 28, 2011

ഫാബ്രിക് പെയിന്റിംഗ് ( Fabric Painting )


 ജനുവരി ആദ്യം ഒരു ബസ്സില്‍ നടന്ന ചര്‍ച്ചയില്‍ ആണ് ഫാബ്രിക് പെയിന്റിംഗ്  ഉപ വിഷയം ആയി കയറി വന്നത് , റോസ്  ,വല്യമ്മായി ,   രേഷ്മി എന്നിവര്‍ ആയിരുന്നു പെയിന്റിംഗ് പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞത് എന്ന് ഓര്‍ക്കുന്നു . അവര്‍ക്ക് വേണ്ടി  (വൈകിയതില്‍ ക്ഷമ ചോദിച്ച് കൊണ്ട്   ) ഞാന്‍ പെയിന്റ് ചെയ്യുന്ന രീതി ഒന്ന് വിശദീകരിക്കാന്‍ ശ്രമിക്കട്ടെ .

ആവശ്യം ഉള്ള സാമഗ്രികള്‍

1   നല്ല ക്ഷമ വേണം , പിന്നെ സമയവും
2   കോട്ടന്‍ ക്ലോത് , കോയല്‍ കോട്ടന്‍ ആയാലും മതി
3  ഫാബ്രിക് പെയിന്റ് / പേള്‍ പെയിന്റ് ആയാലും മതി
4  ബ്രഷ്   (അധികം തിക്ക് ആവരുത് എന്നാല്‍ തീരെ ലോലവും ആവരുത്  )
5  ഡിസൈന്‍    , കാര്‍ബണ്‍ പേപ്പര്‍ , പെന്‍സില്‍  (  ഡിസൈന്‍ ബുക്സ് ഒക്കെ വാങ്ങാന്‍ കിട്ടും  )
6   റിംഗ് ( തുണി ഇതി ഉറപ്പിച്ചിട്ടു വേണം പെയിന്റ് ചെയ്യാന്‍  ( നന്നായി വലിഞ്ഞു നില്‍ക്കണം )
7  ഒരു മഗ്ഗില്‍ വെള്ളം , ഒരു ചെറിയ കഷണം തുണി , ഒരു ചെറിയ പാത്രം വെള്ളം വേറെ

ആദ്യം വേണ്ടത്  തുണി  കഴുകി ഉണക്കണം  , എന്നിട്ട് കാര്‍ബണ്‍ പേപ്പറിന്റെ സഹായത്താല്‍ ഉദ്ദേശിക്കുന്ന പടം തുണിയിലേക്ക്  ട്രേസ് ചെയ്യണം  ( ആദ്യം ചെയ്യുബോ  അത്ര ചെറിയത് അല്ലാത്ത   ,ലേശം വലിപ്പം ഉള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് ആണ് നല്ലത് ,) സിമ്പിള്‍ ആയത്   . കോയല്‍ കോട്ടന്‍ തുണി ആണ് എങ്കില്‍ പടം ഉള്ള  പേപ്പര്‍ അടിയില്‍ വച്ച്  തുണിയിലേക്ക് ഡയറക്റ്റ് ആയി ട്രേസ് ചെയ്യാം , കാര്‍ബണ്‍ പേപ്പറിന്റെ ആവശ്യം ഇല്ല .  തുണിയിലേക്ക് പടം പകര്‍ത്തി കഴിഞ്ഞാല്‍ അത്  റിങ്ങില്‍ ഉറപ്പിക്കുക  നന്നായി വലിഞ്ഞു നിക്കണം , എന്നിട്ട് ബ്രഷ് ചെറുതായി നനച്ച് എടുക്കുക  , സാവധാനം ബ്രഷ് ന്റെ നാരുള്ള ഭാഗത്തിന്റെ പകുതി വരെ പെയിന്റില്‍ മുക്കി  പടത്തില്‍ പെയിന്റ് ചെയ്യുക . ചെയ്യുമ്പോ ഇവന്‍ സ്ട്രോക്ക്സ്  കൊടുക്കാന്‍ ശ്രദ്ധിക്കണം , അതായത് ഒരേ രീതിയില്‍ ചെയ്യണം എന്ന്  , ഒരു പൂവിന്റെ ഇതല് ആണ് എങ്കില്‍  ഇതലിന്റെ ഒരറ്റത്ത് താഴെ നിന്നും മുകളിലേക്ക് സ്ട്രോക്ക്  കൊടുക്കുക . നേരമ യായി വേണം പെയിന്റ് ചെയ്യാന്‍ , ( അതിനു വേണ്ടി ആണ്  നമ്മള് ആദ്യം ബ്രഷ് നനക്കുന്നത് )  നനക്കാന്‍ പറഞ്ഞു എന്ന് കരുതി ബ്രഷ് നെ വെള്ളത്തില്‍ കുളിപ്പിച്ച് എടുക്കല്ലേ ,പെയിന്റ്  സാരിയില്‍ ഡിസൈന്‍ വരച്ച്ചിരിക്കുന്നതിന്റെ പരിധി ലംഘിച് ആകെ നാശം ആവും  , ഇനി നനവ് ഇല്ല എങ്കിലോ ഒരുമാതിരി ടൂത്ത് പേസ്റ്റ് തുണിയില്‍ പറ്റിയാ പോലെ ഇരിക്കും പെയിന്റിംഗ് . സാരിയില്‍ ഉള്ള ഒരു പ്രിന്റ്‌ പോലെ  ഇരിക്കണം  പെയിന്റിംഗ് അതിനു വേണ്ടി ആണ് നമ്മള്  ക്ഷമയോടെ ഒരിതളിന്റെ  ഒരറ്റത്ത് നിന്നും താഴേന്നു  മുകളിലേക്ക്  , പിന്നെയും അതിന്റെ തൊട്ടടുത്ത് നിന്നു താഴേന്നു മുകളിലേക്ക് എന്ന രീതിയില്‍ ഒരു ഇതല് ഫിനിഷ് ചെയ്യുന്നത് . ബ്രഷ് നന്നായി വല്യ മഗ്ഗിലെ വെള്ളത്തില്‍ കഴുകി  , ഒരു ചെറിയ ക്ലോത്ത് പീസ്‌ കൊണ്ട് തുടച്ച് വൃത്തി ആക്കി വേണം അടുത്ത കളര്‍ എടുക്കാന്‍

ഇനി ഒരു  ഇതളില്‍ തന്നെ രണ്ടു കളര്‍ ഉണ്ട് എങ്കില്‍  ഞാന്‍ രണ്ടു ബ്രഷ് ഉപയോഗിക്കും അല്ലെങ്ങില്‍  പെട്ടെന്ന് പെട്ടെന്ന് കഴുകേണ്ടി വരും , ഒരു കളര്‍  ഇതളിന്റെ  പകുതി ഭാഗത്ത് ന്‍ കൊടുക്കുക , ബാക്കി ഭാഗം ഏതെങ്കിലും ലൈറ്റ് ഷേഡ് കൊടുക്കുക , ഉണങ്ങുന്നതിന് മുന്നേ ബ്രഷ് കൊണ്ട് നടുക്കൂടെ സ്ട്രോക്സ് ഇട്ടു ഒരു ബ്ലെണ്ടിംഗ് എഫെക്റ്റ്   ( ഒരു കളറില്‍ നിന്നും മറ്റേ കളറില്‍ ലേക്ക് പോവുന്ന രീതി ) ഉണ്ടാക്കുന്നത് ഇങ്ങനെ ആണ് . അങ്ങനെ അങ്ങനെ ക്ഷമയോടെ മുഴുവന്‍ ചിത്രവും ഫിനിഷ് ചെയ്യുക .

അഞ്ച് വര്ഷം മുന്നേ ചെയ്ത ഒരു സാരി ആണ് ചിത്രത്തില്‍  .ലൈറ്റ് വയലട്റ്റ്  കോയല്‍ കോട്ടന്‍ സാരിയില്‍  പൂക്കള്‍ , ഇത് എന്റെ ആദ്യത്തെ പെയിന്റിംഗ് ആണ് , ഇലകളില്‍ അതുകൊണ്ട് ഉള്ള ഫിനിഷിംഗ് കുറവ് കാണാന്‍ ഉണ്ട് താനും ,  ( ഇത് മാത്രേ ഇപ്പം എന്റെ കൈയ്യില്‍ ഉള്ളു , അമ്മായി അമ്മക്ക് വേണ്ടി ചെയ്തത് ആണ് ഈ സാരി , ബാക്കി ഒക്കെ വേറെ ഓരോരുത്തരുടെ കൈയ്യില്‍ ആണ്  ബ്ലോഗ്‌  ഒക്കെ തുടങ്ങും എന്ന് നേരത്തെ  അറിഞ്ഞിരുന്നു എങ്കി ഫോട്ടോ ഒക്കെ എടുത്തിട്ടേ സാരി ചെയ്ത് കൊടുക്കുമായിരുന്നുള്ളു )
എനിക്കായി ഒന്നും ചെയ്തിട്ടും ഇല്ല , ഒരു ചുരിദാറില്‍ ചെയ്യണം എന്നുണ്ട് , ചെയ്തിട്ട് പടം ഇടാന്‍  ശ്രമിക്കാം ..