Thursday, June 9, 2011

Fabric Paint on Kurtha & duppatta

ആവശ്യം  സൃഷ്ടിയുടെ  മാതാവ്   ആണ്  എന്ന്  പണ്ട് ആരോ പറഞ്ഞിട്ടുണ്ട് . എന്തായാലും    നാളെ  എനിക്ക്  ഒരു  ഫങ്ങ്ഷന്‍  ഉണ്ട്  .അതിലേക്കായി  യുദ്ധകാല  അടിസ്ഥാനത്തില്‍   പെയിന്റ്  ചെയ്തെടുത്ത  രണ്ടു  വസ്ത്രങ്ങള്‍  ആണ്   ഫോട്ടോയില്‍   . ഒരു  ദുപ്പട്ടയും  കുര്‍ത്തയും  .ഇതിട്ടും കൊണ്ട് ആണോ  ഫങ്ഷന്  പോണേ  എന്നൊന്നും  ചോദിക്കല്ലും . കാലാവസ്ഥ ,   സാരി  ഉടുക്കാന്‍  ഉള്ള   മടി  ,മഴയത്ത  കോട്ടന്‍  , നല്ല  ലൈറ്റ്    കളര്‍ ഡ്രസ്സ്‌  ഒക്കെ  ഉടുക്കാന്‍   ഉള്ള  വൈക്ലബ്യം , ഇവ  ഒക്കെ  കൊണ്ട്  നാളേക്ക്  ഇത്  തന്നെ  മതി  എന്ന് അങ്ങ്  നിരുവിച്ചു  .


 ദുപ്പട്ടയും കുര്‍ത്തയും  പെയിന്റ് ചെയ്തത് അത്ര ഫിനിഷിംഗ് ഒന്നും ആയില്ല എന്ന് ആദ്യമേ ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു .

കാരണങ്ങള്‍ താഴെ വിശദമായി വായിച്ച് മനസ്സിലാക്കാവുന്നത് ആണു .

1 ) ഇത്  എന്റെതാണ്  എന്നത്  തന്നെ   .. :) വേറെ  വല്ലവര്‍ക്കും  ആണ്  എങ്കില്‍  ഞാന്‍ കുറച്ചുകൂടെ സമയം ഒക്കെ എടുത്ത്  ശ്രദ്ധിച്ചു   ചെയ്തേനെ  , ഇതിപ്പം  എന്തായാലും  എനിക്കല്ലേ ,  എന്ത്  കുറവ് ഉണ്ടെങ്കിലും  ഞാന്‍   അങ്ങ്  സഹിച്ചാല്‍  മതിയല്ലോ  എന്ന  പതിവ്  വീട്ടമ്മ  ചിന്ത  ആണ്  . 
 

2) ആദ്യം  ആയിട്ടാണ്  ഒരു   ദുപ്പട്ടയില്‍ ,  ( അതും ഷിഫോണ്‍ ) പൂ  വിരിയിക്കുന്നത്  ! അതിന്റെ  പ്രധാന  പ്രശ്നം   പടം ട്രേസ്  ചെയ്യാന്‍  അത്ര  എളുപ്പം  അല്ല   എന്നതാണ്  . അത്  കൊണ്ട് തന്നെ  ട്രേസ്   ചെയ്യുകയോ  പെന്‍സില്‍  കൊണ്ട്   വരക്കുകയോ  ചെയ്യാതെ  തുണിയിലേക്ക്  പെയിന്റ്   കൊണ്ട്  ഡയറക്റ്റ്  ആയി  ചിത്രം  എഴുതുക  ആയിരുന്നു  ! പിന്നെ  അന്തരീക്ഷത്തില്‍    ജലത്തിന്റെ  അംശം  ലേശം  ജാസ്തി  ആയത്  കൊണ്ട്    പെയിന്റു ഉണങ്ങാന്‍  നല്ല  അമാന്തം ഉണ്ടായിരുന്നു  . അതിന്‍റെതായ  ചില  വൃത്തികുറവുകളും  ഉണ്ട് .  ഈ  ഡിസൈന്‍  എന്റെ  ഒരു  കൂട്ടുകാരിയുടെ  ദുപ്പട്ടയില്‍  നിന്നും  പ്രചോദനം  ഉള്‍ക്കൊണ്ട്  ഞാന്‍  ചെയ്തതാണ്  .അവളും  തന്നെ   പെയിന്റ്  ചെയ്യുന്ന  അസുഖം  ഒക്കെ  ഉള്ള  കൂട്ടത്തില്‍  തന്നെ  .അവളുടേത്‌  ബ്ലാക്ക്  ഷാള്‍  ആയിരുന്നു  എന്ന്  മാത്രം   .



3 . കുര്‍ത്തയും അന്യായ  യുദ്ധകാല അടിസ്ഥാനത്തില്‍ ചെയ്തത് ആണ് . പെന്‍സില്‍ കൊണ്ട് പടം വരച്ചിട്ടു , ത്രീഡി ഔട്ട്‌ ലൈനെര്‍ കൊണ്ട് ഔട്ട്‌ ലൈന്‍ കൊടുത്ത് . എന്നിട്ട്  പെയിന്റ് ചെയ്തു  . രണ്ടു കളര്‍ യൂസ് ചെയ്തിട്ടുണ്ട് .ഒന്ന് ഡ്രെസ്സ് ന്റെ കളര്‍ ( ബേസ് കളര്‍ )  തന്നെ  ആണ് , അടുത്തത്  കോപ്പര്‍ കളറും . പൂവിന്റെ നടു ഭാഗത്ത് ലേശം ബീഡ് വര്‍ക്ക് ( മുത്തു തുന്നി പിടിപ്പിക്കല്‍ ) ഒക്കെ ചെയ്യണം എന്നുണ്ടായിരുന്നു  . തുടങ്ങിയത് ആണ് താനും .അതിനി പിന്നെ എപ്പോഴെങ്കിലും   കംപ്ലീറ്റ്‌ ചെയ്യും .


മഴ നനഞ്ഞ് , ലില്ലിക്കുഞ്ഞുങ്ങള്‍ ...