Thursday, April 28, 2011

ഫാബ്രിക് പെയിന്റിംഗ് ( Fabric Painting )


 ജനുവരി ആദ്യം ഒരു ബസ്സില്‍ നടന്ന ചര്‍ച്ചയില്‍ ആണ് ഫാബ്രിക് പെയിന്റിംഗ്  ഉപ വിഷയം ആയി കയറി വന്നത് , റോസ്  ,വല്യമ്മായി ,   രേഷ്മി എന്നിവര്‍ ആയിരുന്നു പെയിന്റിംഗ് പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞത് എന്ന് ഓര്‍ക്കുന്നു . അവര്‍ക്ക് വേണ്ടി  (വൈകിയതില്‍ ക്ഷമ ചോദിച്ച് കൊണ്ട്   ) ഞാന്‍ പെയിന്റ് ചെയ്യുന്ന രീതി ഒന്ന് വിശദീകരിക്കാന്‍ ശ്രമിക്കട്ടെ .

ആവശ്യം ഉള്ള സാമഗ്രികള്‍

1   നല്ല ക്ഷമ വേണം , പിന്നെ സമയവും
2   കോട്ടന്‍ ക്ലോത് , കോയല്‍ കോട്ടന്‍ ആയാലും മതി
3  ഫാബ്രിക് പെയിന്റ് / പേള്‍ പെയിന്റ് ആയാലും മതി
4  ബ്രഷ്   (അധികം തിക്ക് ആവരുത് എന്നാല്‍ തീരെ ലോലവും ആവരുത്  )
5  ഡിസൈന്‍    , കാര്‍ബണ്‍ പേപ്പര്‍ , പെന്‍സില്‍  (  ഡിസൈന്‍ ബുക്സ് ഒക്കെ വാങ്ങാന്‍ കിട്ടും  )
6   റിംഗ് ( തുണി ഇതി ഉറപ്പിച്ചിട്ടു വേണം പെയിന്റ് ചെയ്യാന്‍  ( നന്നായി വലിഞ്ഞു നില്‍ക്കണം )
7  ഒരു മഗ്ഗില്‍ വെള്ളം , ഒരു ചെറിയ കഷണം തുണി , ഒരു ചെറിയ പാത്രം വെള്ളം വേറെ

ആദ്യം വേണ്ടത്  തുണി  കഴുകി ഉണക്കണം  , എന്നിട്ട് കാര്‍ബണ്‍ പേപ്പറിന്റെ സഹായത്താല്‍ ഉദ്ദേശിക്കുന്ന പടം തുണിയിലേക്ക്  ട്രേസ് ചെയ്യണം  ( ആദ്യം ചെയ്യുബോ  അത്ര ചെറിയത് അല്ലാത്ത   ,ലേശം വലിപ്പം ഉള്ള പൂക്കള്‍ തിരഞ്ഞെടുക്കുന്നത് ആണ് നല്ലത് ,) സിമ്പിള്‍ ആയത്   . കോയല്‍ കോട്ടന്‍ തുണി ആണ് എങ്കില്‍ പടം ഉള്ള  പേപ്പര്‍ അടിയില്‍ വച്ച്  തുണിയിലേക്ക് ഡയറക്റ്റ് ആയി ട്രേസ് ചെയ്യാം , കാര്‍ബണ്‍ പേപ്പറിന്റെ ആവശ്യം ഇല്ല .  തുണിയിലേക്ക് പടം പകര്‍ത്തി കഴിഞ്ഞാല്‍ അത്  റിങ്ങില്‍ ഉറപ്പിക്കുക  നന്നായി വലിഞ്ഞു നിക്കണം , എന്നിട്ട് ബ്രഷ് ചെറുതായി നനച്ച് എടുക്കുക  , സാവധാനം ബ്രഷ് ന്റെ നാരുള്ള ഭാഗത്തിന്റെ പകുതി വരെ പെയിന്റില്‍ മുക്കി  പടത്തില്‍ പെയിന്റ് ചെയ്യുക . ചെയ്യുമ്പോ ഇവന്‍ സ്ട്രോക്ക്സ്  കൊടുക്കാന്‍ ശ്രദ്ധിക്കണം , അതായത് ഒരേ രീതിയില്‍ ചെയ്യണം എന്ന്  , ഒരു പൂവിന്റെ ഇതല് ആണ് എങ്കില്‍  ഇതലിന്റെ ഒരറ്റത്ത് താഴെ നിന്നും മുകളിലേക്ക് സ്ട്രോക്ക്  കൊടുക്കുക . നേരമ യായി വേണം പെയിന്റ് ചെയ്യാന്‍ , ( അതിനു വേണ്ടി ആണ്  നമ്മള് ആദ്യം ബ്രഷ് നനക്കുന്നത് )  നനക്കാന്‍ പറഞ്ഞു എന്ന് കരുതി ബ്രഷ് നെ വെള്ളത്തില്‍ കുളിപ്പിച്ച് എടുക്കല്ലേ ,പെയിന്റ്  സാരിയില്‍ ഡിസൈന്‍ വരച്ച്ചിരിക്കുന്നതിന്റെ പരിധി ലംഘിച് ആകെ നാശം ആവും  , ഇനി നനവ് ഇല്ല എങ്കിലോ ഒരുമാതിരി ടൂത്ത് പേസ്റ്റ് തുണിയില്‍ പറ്റിയാ പോലെ ഇരിക്കും പെയിന്റിംഗ് . സാരിയില്‍ ഉള്ള ഒരു പ്രിന്റ്‌ പോലെ  ഇരിക്കണം  പെയിന്റിംഗ് അതിനു വേണ്ടി ആണ് നമ്മള്  ക്ഷമയോടെ ഒരിതളിന്റെ  ഒരറ്റത്ത് നിന്നും താഴേന്നു  മുകളിലേക്ക്  , പിന്നെയും അതിന്റെ തൊട്ടടുത്ത് നിന്നു താഴേന്നു മുകളിലേക്ക് എന്ന രീതിയില്‍ ഒരു ഇതല് ഫിനിഷ് ചെയ്യുന്നത് . ബ്രഷ് നന്നായി വല്യ മഗ്ഗിലെ വെള്ളത്തില്‍ കഴുകി  , ഒരു ചെറിയ ക്ലോത്ത് പീസ്‌ കൊണ്ട് തുടച്ച് വൃത്തി ആക്കി വേണം അടുത്ത കളര്‍ എടുക്കാന്‍

ഇനി ഒരു  ഇതളില്‍ തന്നെ രണ്ടു കളര്‍ ഉണ്ട് എങ്കില്‍  ഞാന്‍ രണ്ടു ബ്രഷ് ഉപയോഗിക്കും അല്ലെങ്ങില്‍  പെട്ടെന്ന് പെട്ടെന്ന് കഴുകേണ്ടി വരും , ഒരു കളര്‍  ഇതളിന്റെ  പകുതി ഭാഗത്ത് ന്‍ കൊടുക്കുക , ബാക്കി ഭാഗം ഏതെങ്കിലും ലൈറ്റ് ഷേഡ് കൊടുക്കുക , ഉണങ്ങുന്നതിന് മുന്നേ ബ്രഷ് കൊണ്ട് നടുക്കൂടെ സ്ട്രോക്സ് ഇട്ടു ഒരു ബ്ലെണ്ടിംഗ് എഫെക്റ്റ്   ( ഒരു കളറില്‍ നിന്നും മറ്റേ കളറില്‍ ലേക്ക് പോവുന്ന രീതി ) ഉണ്ടാക്കുന്നത് ഇങ്ങനെ ആണ് . അങ്ങനെ അങ്ങനെ ക്ഷമയോടെ മുഴുവന്‍ ചിത്രവും ഫിനിഷ് ചെയ്യുക .

അഞ്ച് വര്ഷം മുന്നേ ചെയ്ത ഒരു സാരി ആണ് ചിത്രത്തില്‍  .ലൈറ്റ് വയലട്റ്റ്  കോയല്‍ കോട്ടന്‍ സാരിയില്‍  പൂക്കള്‍ , ഇത് എന്റെ ആദ്യത്തെ പെയിന്റിംഗ് ആണ് , ഇലകളില്‍ അതുകൊണ്ട് ഉള്ള ഫിനിഷിംഗ് കുറവ് കാണാന്‍ ഉണ്ട് താനും ,  ( ഇത് മാത്രേ ഇപ്പം എന്റെ കൈയ്യില്‍ ഉള്ളു , അമ്മായി അമ്മക്ക് വേണ്ടി ചെയ്തത് ആണ് ഈ സാരി , ബാക്കി ഒക്കെ വേറെ ഓരോരുത്തരുടെ കൈയ്യില്‍ ആണ്  ബ്ലോഗ്‌  ഒക്കെ തുടങ്ങും എന്ന് നേരത്തെ  അറിഞ്ഞിരുന്നു എങ്കി ഫോട്ടോ ഒക്കെ എടുത്തിട്ടേ സാരി ചെയ്ത് കൊടുക്കുമായിരുന്നുള്ളു )
എനിക്കായി ഒന്നും ചെയ്തിട്ടും ഇല്ല , ഒരു ചുരിദാറില്‍ ചെയ്യണം എന്നുണ്ട് , ചെയ്തിട്ട് പടം ഇടാന്‍  ശ്രമിക്കാം ..


22 comments:

 1. പുതിയ ബ്ലോഗാവക്ക് ആദ്യമേ സ്വാഗതം ചേച്ചീ :) ഞങ്ങളെയൊക്കെ ഓര്‍ത്ത് ഇപ്പോഴെങ്കിലും വാഗ്ദാനം പാലിച്ചല്ലോ.ആദ്യം ഇതില്‍ പറഞ്ഞ ഐറ്റംസ് സംഘടിപ്പിക്കണം..പിന്നെ വല്യ വരയൊന്നും കൈയ്യിലില്ല.. നല്ല ക്ഷമേം വേണമെന്ന് കേള്‍ക്കുമ്പോഴാ ഒരു കുഞ്ഞ് വിഷമം..എന്നാലും ഈ മഴവില്ല് നോക്കി ഒരു നാള്‍ ഞാനും വളരും,വലുതാവും :)

  ReplyDelete
 2. ചേച്ചി പെണ്ണെ... ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ..... പെയിന്റ് ഒക്കെ മേടിച്ചത് ഉണങ്ങിപ്പോയോ എന്തോ.... നന്ദി കേട്ടോ ഇങ്ങനെ ഒരു പുതിയ കാര്യത്തിന്....

  ReplyDelete
 3. ചെയ്തത് മനോഹരമായിട്ടുണ്ട്....
  പറഞ്ഞു തന്നതിന് നന്ദിട്ടോ,
  പിന്നെ ആവശ്യം ഉള്ള സാമഗ്രികളില്‍ ഒന്നാമത്തതില്‍ പറഞ്ഞ
  രണ്ടും ഇല്ലാത്തത് കൊണ്ട് ചെയ്തു നോക്കല്‍ ഒക്കെ
  കണക്കായിരിക്കും. :)

  ReplyDelete
 4. പുതിയ ബ്ലോഗിലെ ആദ്യ പോസ്റ്റ് കൊള്ളാം.
  മനോഹരമായ അവതരണം. ആവശ്യമുള്ള സാമഗ്രികള്‍ നമ്പര്‍ ഇട്ടു പറഞ്ഞത് ചിരിപ്പിച്ചു.

  ReplyDelete
 5. ഞാനും ചേർന്നു ക്ലാസ്സിൽ... :)
  പുതിയ ബ്ലോഗിന് ആശംസകൾ ചെച്ചിപ്പെണ്ണേ...

  ReplyDelete
 6. നല്ല ഒരു സംരംഭം ചേച്ചിപ്പെണ്ണേ.. ബ്ലോഗുകളില്‍ പുതിയ ഒരു വെറൈറ്റി കൂടി.. ഇത് ഒരു ക്ലാസ് പോലെയാക്കിയാല്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും. അദ്ധ്യായങ്ങള്‍ പോലെ..

  ReplyDelete
 7. ഇതായിരുന്നോ പണ്ട് പറഞ്ഞ വാഗ്ദാനം?

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. ഞാനുണ്ട് ക്ലാസിനു...

  ReplyDelete
 10. കുറച്ചു ഓർഗന്റി സാരി വാങ്ങി ഇതൊക്കെ വീണ്ടും തുടങ്ങാം എന്നിരിക്കുമ്പോളാണു ഈ ക്ലാസ്സ്.(കേറാനിരിക്കുന്ന കുരങ്ങിനു ഏണി ചാരികൊടുത്ത പോലെ, ഇനി ചെയ്തിട്ടു തന്നെ!!!) പെയിന്റ് ചെയ്തു കൊടുത്തത് ആരെങ്കിലുമൊക്കെ ഉടുത്തുനടക്കുന്നതു കാണാനും ഒരു അഭിമാനമാണേ.കൂടുതൽ പ്രതീക്ഷിക്കുന്നു.

  ReplyDelete
 11. ഞാനും ചേർന്നു ക്ലാസ്സില്. പിന്നെ ചുരിദാറിലും സാരീലുമൊന്നും പെയിന്റ് ചെയ്യാൻ ധൈര്യമില്ല.അതുകൊണ്ട് എൽ കെ ജി ആയിട്ട് ഒരു തൂവാലയിൽ തുടങ്ങാം....
  അഭിനന്ദനങ്ങൾ കേട്ടൊ.

  ReplyDelete
 12. ഈ ക്ലാസില്‍ വരുന്ന പിള്ളാരരുടെ അടുത്തി നിന്ന് ഫീസ്‌ മേടിയ്ക്കാന്‍ എന്നെ ചേച്ചി അധികാരപെടുത്തിയ വിവരം അറിചിച്ചു കൊള്ളുന്നു. എല്ലാവരും, എന്റെ account ലേയ്ക്ക്‌ വേഗം കൊറേ കാഷ്‌ അയയ്ക്.

  ചേച്ചി : നല്ല പരിപാടി, ആള്‍ ദി ബെസ്റ്റ്‌, ട്ടാ.

  ReplyDelete
 13. കലക്കൻ. ബ്ലോഗിൽ ഇത് വരെ എംബ്രോയഡറി ക്ലാസ് മാത്രേ ഉണ്ടായിരുന്നുള്ളു, ഇപ്പോ ഫാബ്രിക് പെയ്ന്റിംഗ് ആയി. ഇനി ആരാണ് എന്നാണ് തയ്യൽ ക്ലാസ് തുടങ്ങുന്നത്?

  ReplyDelete
 14. അടിയ്ക്കുന്നത് മുന്പ് എന്തോ ഒരു "മീഡിയം " അടിയ്ക്കണം. അത് ഉണങ്ങിയിട്ടെ പെയിന്റ് അടിയ്ക്കാവൂ എന്ന്
  ഞാന്‍ ഒരിയ്ക്കല്‍ ഫാബ്രിക് പെയിന്റ് ട്രൈ ചെയ്തു,നേരെ അങ്ങ് അടിച്ചു എന്ന് പറഞ്ഞപ്പോള്‍ ആണ് ഫ്രണ്ട് ഈ മീഡിയം എന്ന് പറഞ്ഞത്

  അത് എന്താന്നു അറിയാമോ?
  പുതിയ ബ്ലോഗും ട്യൂടോരിയാലും ഒക്കെ നന്നായിട്ടുണ്ട്

  രേണുക

  ReplyDelete
 15. ഇംഗ്ലീഷ് മീഡിയം മതി, ബെസ്റ്റ്‌ ആണ് !! പിന്നെ നമ്മടെ ചേച്ചി ആയത് കൊണ്ട് ഹിന്ദി മീഡിയം അയാലം മതിയാവും.

  മീഡിയം തുണിയില്‍ കളര്‍ നല്ലത് പോലെ പിടിച്ചു സ്ട്രോങ്ങ്‌ ആയി ഇരിയ്ക്കാന്‍, പെയിന്റിന്‍റെ കളര്‍ നല്ലത് പോലെ എടുത്ത് കാണാന്‍ ഉള്ള സംഭവം ആണ് എന്നാ ഓര്‍മ്മ. പക്ഷെ, ഇപ്പൊ വരുന്ന കളര്‍കള്‍ക്ക് ഇത് വേണ്ടാ എന്ന് തോന്നുന്നു, ഉറപ്പ്‌ ഇല്ല.

  മീഡിയം ഇടാല്‍, പെയിറ്റ്‌ ഉണങ്ങി ക്രാക്ക് വരുന്നതും, കളര്‍ പെട്ടന്നു മങ്ങി പോകുനതും തടയാം.

  ReplyDelete
 16. ഞാനും ഹാജര്‍ ചേച്ചീസേ...
  പഴയ ചില വര്‍ക്കൊക്കെ ഉണ്ടായിരുന്നു, ഫോട്ടോസ് തപ്പി എടുക്കണം.ഇപ്പൊ, വല്യ മടിച്ചിയായി മാറി, പിന്നെ അവശ്യ സാധനങ്ങളില്‍ ആദ്യം പറഞ്ഞ ആ സാധനം ഇല്ലാത്തതും ഒരു പ്രശ്നം തന്നെയാ...:)

  ReplyDelete
 17. :) നല്ല സംരംഭം ചേച്ചിപ്പെണ്ണെ!
  പരീക്ഷണങ്ങൾ തുടരട്ടെ.
  ആശംസകൾ !!

  ReplyDelete
 18. പുതിയ സംരഭത്തിനു ആശംസകള്‍ !

  ReplyDelete
 19. സാമഗ്രികള്‍
  നല്ല ക്ഷമ വേണം സമയവും ..
  ഇഷ്ടപ്പെട്ടു..

  ReplyDelete
 20. മനോഹരമായിരിക്കുന്നു :)

  ReplyDelete
 21. എനിയ്ക്ക് വളരെ ഇഷ്ടം ആയി. ഞാൻ ആദ്യമായിട്ടാണ് ഇതു കണ്ടത്. താങ്ക്സ്

  ReplyDelete