Friday, October 28, 2011

ഒരു പഴയ കറുത്ത ഷാളും , ഗ്ലിറ്റെര്‍ പെയിന്റും പിന്നെ ഞാനും

എന്റെ പ്രിയപ്പെട്ട തയ്യല്‍ മെഷീനില്‍  മോട്ടര്‍ പിടിപ്പിച്ചതില്‍ പിന്നെ ഒരു മാതിരി കാര്‍ ഡ്രൈവിംഗ് പരിശീലനത്തിന് പോയ ഓര്‍മ്മ ആണ് വല്ലപ്പോഴും  വല്ലതും തയ്ക്കാന്‍ അതില്‍ ഇരിക്കുമ്പോള്‍ . 
അതായത് ,  പണ്ട് അക്സിലരെട്ടരില്‍ പതുക്കെ ചവിട്ടാന്‍ വല്യ കഷ്ടപ്പാട് ആയിരുന്നു . അതെ പോലെ തയ്യല്‍ മെഷീനിലും ആ ചവിട്ടാന്‍ ഉള്ള സാധനത്തില്‍ മേല്‍ കാല്‍ തൊടുമ്പോള്‍ തന്നെ സൂചി നൂറു കിലോമീറ്റര്‍ വേഗത്തില്‍ അങ്ങ് പായാന്‍ തുടങ്ങും . ഫലം  ഒരു പ്രാവശ്യം സൂചി ഒടിഞ്ഞു കൈയ്യില്‍ കേറി ഒരു സെന്റി മീടര്‍ ഇപ്രം പുറത്ത് ചാടി വന്നു  .

ദീപാവലിയുടെ അന്ന്  മുടക്കയിരുന്നു . അന്ന് ഒരു ചുരിദാര്‍ ന്റെ ടോപ്‌ തൈച്ച്  , സ്റെപ്പിനി സൂചി ഇല്ലായിരുന്നതിനാല്‍  പതിവിനു വിപരീതം ആയി കുറച്ച് സൂക്ഷിച്ചാണ് തൈച്ചത്  , കൈയ്യേല്‍ കേറി ഒടിഞ്ഞു പോയാല്‍ പിന്നെ തയ്യല്‍ മുടങ്ങുമല്ലോ , അത് കൊണ്ട് !  . അധികം ഒന്നും ഉപയോഗിക്കാത്ത ഒരു കറുത്ത ഷാള്‍ ന്റെ നാല് വശവും ടോപ്പിന്റെ തുണി പിടിപ്പിച്ചു പുത്തന്‍ ലുക്ക് കൊടുത്തു  .  എന്നിട്ട് ഗ്ലിറ്റെര്‍ പെയിന്റും  മിറര്‍ലുക്ക് ഉള്ള സീക്കന്സും കൊണ്ട്  ചിത്രപ്പണികള്‍ ഒക്കെ ചെയ്ത് .  

ശെരിക്കും പണ്ട് ഞാന്‍ സാരികളില്‍ ഒക്കെ ചിത്രപ്പണികള്‍ ചെയ്തിരുന്നത്  ഡിസൈന്‍ വരച്ച കടലാസ്സ്‌ അടിയില്‍ വച്ച് ആ ഡിസൈന്‍ ന്റെ നിഴലില്‍ കൂടി മേളിലൂടെ വരക്കുക എന്നതായിരുന്നു . അപ്പൊ  ഒരേപോലെ   ആയിരിക്കും ഡിസൈന്‍ എല്ലായിടത്തും . പക്ഷെ അന്നത്തെ ദിവസം തയ്യല്‍ ഒക്കെ കഴിഞ്ഞു ഡിസൈന്‍ പേപ്പറില്‍ എടുക്കാനും ഒക്കെ മടിയായി , ദിവാനില്‍ ഷാള്‍ വിരിച്ചിട്ടു ചുമ്മാ കുറെ ഫ്രീ ഹാന്‍ഡ്‌  designs  അങ്ങ് വരച്ചു , ഒരു ചെറിയ മോട്ടിവ് , ടോപ്പിലും  ചെയ്തു .

ഫൈനല്‍ പ്രോടക്റ്റ് ഏതാണ്ട് ഇങ്ങനെ ഒക്കെ ആണ് ,

 ഉള്ളിതൊണ്ട് നിറമുള്ള ടോപ്‌ തൈച്ച് അതില്‍    പിങ്ക് കളര്‍ ഗ്ലിട്ടെര്‍ പെയിന്റ്  ഉപയോഗിച്ച്  ചെറിയൊരു മോട്ടീവ് ചെയ്തിരിക്കുന്നു

 കറുത്ത ദുപ്പട്ടയില്‍ നിറയെ പിങ്ക് കളര്‍ പിന്നെ കോപ്പര്‍ കളര്‍ ഫ്രീ ഹാന്‍ഡ്‌ വരകള്‍ ആണ് . പിന്നെ സീക്കന്സും






11 comments:

  1. സുന്ദരമായ പിങ്കും അതിലും മനോഹരമായ വർകും!

    ReplyDelete
  2. നന്നായിടുണ്ട് കേട്ടോ :)......സസ്നേഹം

    ReplyDelete
  3. നന്നായിട്ടുണ്ട്... എനിക്ക് ചുരിദാര്‍ തയ്ക്കാന്‍ അറിയില്ല ഇപ്പോഴും:(((... ഒന്ന് ചെയ്തു നോക്കണം.... ഇത് വളരെ നന്നായിട്ടുണ്ട്... ചുരിദാര്‍ കളറും വളരെ നല്ലത്:))

    ReplyDelete
  4. നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
  5. അടിപൊളി അടിപൊളി....ഉഗ്രനായിട്ടുണ്ട് ട്ടൊ..

    ReplyDelete
  6. കൊള്ളാമല്ലോ മനോഹരമായിരിക്കുന്നു
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  7. അമ്പമ്പോ! മിടുക്കിയാണു കേട്ടോ. അഭിനന്ദനങ്ങൾ.

    ReplyDelete